അത്യന്തം വേദനാജനകമായ സംഭവം സമൂഹത്തെ അപ്പാടെ ഞെട്ടിപ്പിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ്

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷ ക്രൂരമായി കൊല്ലപ്പെട്ട അത്യന്തം വേദനാജനകമായ സംഭവം സമൂഹത്തെ അപ്പാടെ ഞെട്ടിപ്പിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.
ഈ അരുംകൊല നടത്തിയ കൊടും കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടി നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണം.
ആ നിര്‍ദ്ധന കുടുംബത്തെ സഹായിക്കാനുള്ള ഉത്തരവാദിത്വം സമൂഹത്തിനുണ്ട്.ആ കുടുംബത്തിന്റെ ഭാവി സംരക്ഷണ ചുമതല കെ.പി.സി.സി. ഏറ്റെടുക്കും.
ഈ സംഭവത്തെക്കുറിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഞാന്‍ ആശയവിനിമയം നടത്തി. ഇതു സംബന്ധിച്ച് റ്റ്വിറ്ററില്‍ അദ്ദേഹം തന്നെ പ്രതികരിച്ചിട്ടുണ്ട്.