ഇന്ത്യയെ രണ്ടാമതും വിഭജിക്കാനുള്ള സംഘടിത ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ ഇന്ദിരാഗാന്ധിക്ക് കഴിഞ്ഞു: ഉമ്മന്‍ചാണ്ടി

OOMMEN CHANDI Ex Chief Minister #RameshChennithala #MM #KPCCITCell #KPCC #KeralaPCC #OommenChandi #MMHassan #KPCCPresident #FormerCM #KERALACM #ChiefMinister #IndianNationalCongress #India #RahulGandhi #KERALAസാധരണക്കാരയ ജനങ്ങള്‍ക്ക് വേണ്ടി പ്രയത്ന്നിച്ച നേതാവാണ് ഇന്ദിരാഗാന്ധിയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെ.പി.സി.സിയില്‍ ഇന്ദിരാഗാന്ധി ജന്മശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശവും പ്രചോദനവും നല്‍കുന്നതാണ് ഇന്ദിരാഗാന്ധിയുടെ ജീവിതം.പ്രതിസന്ധികളെ അതിജീവിക്കാന്‍ അസാമാന്യമായ പാടവം ഇന്ദിരാഗാന്ധിക്കുണ്ടായിരുന്നു.ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് വേണ്ടി ഭക്ഷ്യോല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ ഇന്ദിരാജിയുടെ ഭരണകാലത്ത് കഴിഞ്ഞു.ഇന്ദിരാഗാന്ധിയുടെ ഭരണനേട്ടങ്ങളാണ്  രാജ്യത്തിന്റെ വികസനത്തിന് അടിത്തറ പാകിയത്. ഇന്ത്യയുടെ അന്തസും അഭിമാനവും ലോകമെമ്പാടും ഉയര്‍ത്തിയ നേതാവാണ് ഇന്ദിരാഗാന്ധി.ഇന്ത്യയെ രണ്ടാമതും വിഭജിക്കാനുള്ള സംഘടിത ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ ഇന്ദിരാഗാന്ധിക്ക് കഴിഞ്ഞു.കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തെ എല്ലാ കോണ്‍ഗ്രസ് ബൂത്തുകളിലും ഇന്ദിരാഗനാന്ധി കുടുംബസംഗമങ്ങള്‍  വിജയകരമായി നടത്താന്‍ കഴിഞ്ഞത് കേരളം ഇന്ദിരാഗാന്ധിക്ക് നല്‍കിയ ഏറ്റവും ആദരവിന്റെ ഭാഗമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
രാജ്യത്ത് യുവജന പ്രസ്ഥാനം പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് ഇന്ദിരാഗാന്ധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.കോണ്‍ഗ്രസ് മുക്തഭാരതമെന്നത് നരേന്ദ്രമോഡിയുടെ ദിവാസ്വപ്‌നമാണ്. പണാധിപത്യത്തിലൂടെ സംസ്ഥാനങ്ങളുടെ അധികാരം അട്ടിമറിക്കാനാണ് നരേന്ദ്രമോഡി ശ്രമിക്കുന്നത്. പരാജയങ്ങളില്‍ തകരുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്. പരാജയങ്ങളെ അതിജീവിച്ച് കോണ്‍ഗ്രസ് കൊടുങ്കാറ്റ് പോലെ മടങ്ങിവരും.പ്രതിപക്ഷ ബഹുമാനം ഇല്ലാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്രമോഡി. ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ബി.ജെ.പി പ്രവര്‍ത്തകരാല്‍ അക്രമിക്കപ്പെട്ടിട്ട് അപലപിക്കാന്‍ പോലും അദ്ദേഹം തയ്യാറാകാത്തത് അതിന്റെ തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കുട്ടികള്‍ക്ക് പ്രതിസന്ധികളെ അതിജീവിക്കാന്‍ പ്രചോദനമാണ് ഇന്ദിരാഗാന്ധിയുടെ ജീവിതമെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍ അഭിപ്രായപ്പെട്ടു.രാജ്യത്ത് സാമ്പത്തിക വിപ്ലവത്തിന് നേതൃത്വം നല്‍കിയ നേതാവാണ് ഇന്ദിരാഗാന്ധി.ലോകം കണ്ടതില്‍ വച്ച ഏറ്റവും വലിയ ജനാധിപത്യവാദിയായിരുന്നു ഇന്ദിരാഗാന്ധിയെന്നും എം.എം.ഹസന്‍ പറഞ്ഞു.