ഒക്ടോബര്‍ 2 മുതല്‍ 15 വരെ ഗാന്ധിജയന്തി പക്ഷമായി ആചരിക്കുന്നു

കോണ്‍ഗ്രസ് ജില്ലാ-മണ്ഡലം-ബൂത്ത്-വാര്‍ഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 2 മുതല്‍ 15 വരെ ഗാന്ധിജയന്തി പക്ഷമായി ആചരിക്കുന്നതാണെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.
പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാതലയോഗങ്ങളും വാര്‍ഡ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പദയാത്രകളു, ബൂത്ത്-വാര്‍ഡ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ ഗൃഹസന്ദര്‍ശനപരിപാടികളും ഗൃഹസദസ്സുകളും നടത്തും.
കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്റെ നേതൃത്വത്തില്‍ നടന്ന ജനപക്ഷയാത്രയില്‍ ഉയര്‍ത്തിയ മതേതരകേരളം, ലഹരിവിമുക്തകേരളം, അക്രമരഹിതകേരളം, വികസിതകേരളം എന്നീ സന്ദേശങ്ങള്‍ ജനഹൃദയങ്ങളിലെത്തിക്കാനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും ഗാന്ധിജയന്തി പക്ഷാചരണത്തില്‍ ഊന്നല്‍ നല്‍കും. അതോടൊപ്പം ഗാന്ധി ഹരിതസമൃദ്ധി പദ്ധതിയില്‍ കൂടുതല്‍ ജനങ്ങളെ പങ്കാളികളാക്കാനുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതപ്പെടുത്തും.