കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന്‍ ഉപവാസ സത്യഗ്രഹം ആഗസ്റ്റ് 15 ന്

MM Hassan Kerala Pradesh Congress Commitee  President #RameshChennithala #MM #KPCCITCell #KPCC #KeralaPCC #OommenChandi #MMHassan #KPCCPresident #FormerCM #KERALACM #ChiefMinister #IndianNationalCongress #India #RahulGandhi #KERALA

രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ദളിത്-പിന്നോക്ക-ന്യൂനപക്ഷ അക്രമങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ടും ബി.ജെ.പി., സംഘപരിവാര്‍ ശക്തികളുടെ വര്‍ഗീയ ഫാസിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ടും കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന്‍ സ്വാതന്ത്ര്യ ദിനമായ 2017 ആഗസ്റ്റ് 15 ന് ഇന്ദിരാഭവനില്‍ 24 മണിക്കൂര്‍ ഉപവസിക്കും.

ആഗസ്റ്റ് 15 ന് രാവിലെ 11 മണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.
ആഗസ്റ്റ് 15 ന് രാവിലെ 9.30 ന് ഇന്ദിരാഭവനില്‍ കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെ സ്വാതന്ത്ര്യദിന ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും. സേവാദള്‍ വോളന്റീയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണറിനു ശേഷം ചേരുന്ന സ്വാതന്ത്ര്യ ദിനാഘോഷ സമ്മേളനം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും.  കവിയിത്രി സുഗതകുമാരി ടീച്ചര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.
പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യുന്ന ഉപവാസ സത്യഗ്രഹം ആഗസ്റ്റ് 16 രാവിലെ 11 മണിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എം.എം. ഹസന് നാരങ്ങാ നീര് നല്‍കി അവസാനിപ്പിക്കും. സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും സംഘടനകളും ഉപവാസ സത്യഗ്രഹത്തില്‍ പങ്കെടുക്കുമെന്ന് തമ്പാനൂര്‍ രവി അറിയിച്ചു.