ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് (9.5.2016) കേരളത്തിലെത്തും. തൃശൂരിലെ തേക്കിന്‍കാട് മൈതാനത്തില്‍ വൈകിട്ട് 4 മണിക്കും തിരുവനന്തപുരത്തെ പുത്തരിക്കണ്ടത്ത് 6.20 നും നടക്കുന്ന പൊതുസമ്മേളനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. യു.ഡി.എഫിന്റെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുമെന്ന് കെ.പി.സി.സി. തിരഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റി ചെയര്മാന് സി.വി. പത്മരാജന് അറിയിച്ചു.


