കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിജയം ബി.ജെ.പിയുടെ പണാധിപത്യ രാഷ്ട്രീയത്തിനും വര്‍ഗീയ ഫാസിസ്റ്റ് നിലപാടുകള്‍ക്കും കിട്ടിയ കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Ramesh Chennithala #RameshChennithala #MM #KPCCITCell #KPCC #KeralaPCC #OommenChandi #MMHassan #KPCCPresident #FormerCM #KERALACM #ChiefMinister #IndianNationalCongress #India #RahulGandhi #KERALAകോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിജയം ബി.ജെ.പിയുടെ പണാധിപത്യ രാഷ്ട്രീയത്തിനും വര്‍ഗീയ ഫാസിസ്റ്റ് നിലപാടുകള്‍ക്കും കിട്ടിയ കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇന്ദിരാ ഗാന്ധി ജന്മശതാബ്ദി  ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ”വര്‍ഗീയതയെ തുരത്തൂ ജനാധിപത്യത്തെ രക്ഷിക്കൂ” എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
പണവും അധികാരവും ദുരുപയോഗവും ചെയ്ത് കൂറുമാറ്റ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നു ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായും, പ്രധാനമന്ത്രി നരേന്ദ്രമോഡിയും മതേതരത്വത്തേയും ജനാധിപത്യത്തേയുമാണ് തകര്‍ക്കുന്നത്. വര്‍ഗീയ ധ്രൂവീകരണ ത്തിലൂടെ അധികാരം നിലനിര്‍ത്തുക എന്നതാണ് സംഘപരിവാര്‍ അജണ്ടയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മതേതരത്വത്തേയും ജനാധിപത്യത്തേയും സംരക്ഷിക്കാന്‍ രണ്ടാം സ്വാതന്ത്ര്യസമരം നടത്തേണ്ട അവസ്ഥയാണ് രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന്‍ അഭിപ്രായപ്പെട്ടു. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ഘാതകരാണ് ബി.ജെ.പിയും സംഘപരിപാര്‍ ശക്തികളും.
ജനാധിപത്യത്തിന് പകരം പണാധിപത്യത്തിലൂടെയും ജാതിമത ചിന്തകള്‍ കത്തിച്ചും അധികാരം പിടിച്ചെടുക്കുകയാണ് ബി.ജെ.പി. രാഷ്ട്രീയ കുതിരക്കച്ചവടത്തിനും ജനാധിപത്യ മര്യാദ ലംഘനത്തിനും ബി.ജെ.പിക്കും അമിത് ഷായ്ക്കും ലഭിച്ച തിരിച്ചടിയാണ് അഹമ്മദ് പട്ടേലിന്റെ വിജയമെന്നും എം.എം. ഹസന്‍ പറഞ്ഞു.
മതാതിഷ്ഠിത രാഷ്ട്രത്തിന് രൂപം നല്‍കാന്‍ പ്രതിജ്ഞതയെടുത്ത ആര്‍.എസ്.എസ്. പോലുള്ള വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ നേരിടുന്നതിന് ജനാധിപത്യ മതേതരത്വ ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന്  സി.പി.ഐ. ജോയിന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞു.