ചമ്പാരണ്‍ നീലം കര്‍ഷക സമരത്തിന്റെ 100-ാം വാര്‍ഷികം കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനില്‍ മേയ് 7 ഞാറാഴ്ച രാവിലെ 10 മണിക്ക്‌

മുതലാളിത്ത ചൂഷണത്തിനെതിരെ മഹാത്മാഗാന്ധി ഇന്ത്യയില്‍ ആദ്യമായി പങ്കെടുത്ത് നേതൃത്വം നല്‍കിയ ചമ്പാരണ്‍ നീലം കര്‍ഷക സമരത്തിന്റെ 100-ാം വാര്‍ഷികം കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനില്‍ മേയ് 7 ഞാറാഴ്ച രാവിലെ 10 മണിക്ക് സമുചിതമായി ആചരിക്കുമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസ്സന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി മുന്‍പ്രസിഡന്റ് വി.എം.സുധീരന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, എ.ഐ.സി.സി. വക്താവ് പി.സി.ചാക്കോ, എം.എല്‍.എമാരായ വി.എസ്.ശിവകുമാര്‍, ശബരീനാഥന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും തമ്പാനൂര്‍ രവി അറിയിച്ചു.