ചോദ്യപ്പേപ്പര്‍ ചോര്‍ച്ച ; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളില്‍ യു.ഡി.എഫ്. പ്രതിഷേധ പ്രകടനങ്ങള്‍

എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി തുടങ്ങിയ പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെ സംബന്ധിച്ച് ജുഡീഷ്യലന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ല കേന്ദ്രങ്ങളിലും നാളെ (29.3.2017 ബുധനാഴ്ച) പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു.