ജനരക്ഷാ യാത്രയുടെ സമാപന സമ്മേളനം

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ സമാപന സമ്മേളനം നാളെ (9.2.16) വൈകുന്നേരം 5ന് ശംഖുംമുഖം ലഫ്.കേണല്‍ ഇ.കെ.നിരഞ്ജന്‍ നഗറില്‍ എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണി, വയലാര്‍ രവി എം.പി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്‌നിക്,ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയവര്‍ സംസാരിക്കും സമാപന സമ്മേളനത്തിന് മുന്നോടിയായി വൈകുന്നേരം 4ന് ചലച്ചിത്ര പിന്നണി ഗായകന്‍ എം.ജി.ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം രണ്ടിന് പശ്ചിമ എയര്‍ കമാന്‍ഡിന് കീഴിലുള്ള പഠാന്‍കോട്ട് എയര്‍ ഫോഴ്‌സ് ക്യാമ്പില്‍ നടന്ന് ത്രീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് മരണമടഞ്ഞ മലയാളിയായ ലഫ്.കേണല്‍ നിരഞ്ജന്‍ കുമാറിനോടുള്ള ആദരസൂചകമായിട്ടാണ് സമ്മേളന നഗരിക്ക് ഇ.കെ.നിരജ്ഞന്‍ നഗറെന്ന് പേര് നല്‍കിയത്. ജനരക്ഷാ യാത്രയോട് അനുബന്ധിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ നിരജ്ഞന്‍ കുമാറിന്റെ വീട് സന്ദര്‍ശിച്ച ശേഷം സമ്മേളന നഗരിക്ക് നിരഞ്ജന്റെ പേര് നല്‍കുമെന്ന് അറിയിച്ചിരുന്നു.സമ്മേളനത്തില്‍ പങ്കെടുക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരും പ്രതിനിധികളും വൈകുന്നേരം 4ന് മുമ്പായി സമ്മേളന നഗരിയില്‍ എത്തി ചേരണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.