ജല സ്രോതസുകൾ കോൺഗ്രസ് ശുചീകരിക്കും: എം.എം. ഹസ്സന്‍

MM Hassan KPCC President, KPCC IT Cell
ഒരു മണ്ഡലത്തിൽ ഒരു മാസത്തിനകം ഒരു കുടിവെള്ള സ്രോതസെങ്കിലും ശുദ്ധമാക്കാൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾക്ക് നിർദ്ദേശം നൽകും . .ഒരു നൂറ്റാണ്ടിനിടയിൽ കേരളം നേരിടുന്ന ഏറ്റവും രൂക്ഷമായ വരൾച്ചയെ നേരിടാൻ വാചകമടിയല്ലാതെ സർക്കാർ ഒന്നും ചെയ്യുന്നില്ല.
ജലദുരുപയോഗം തടയാനും പുതിയൊരു ജലസാക്ഷരത രൂപപെടുത്താനുമുള്ള ദൗത്യം കെപിസിസി ഏറ്റെടുക്കും .വാസ്തവത്തിൽ സർക്കാരാണ് ഇത് ഏകോപിപ്പിക്കേണ്ടത്
ശുദ്ധജലക്ഷാമം പരിഹരിക്കാൻ ഒരു വാർഡിൽ ഒരു വാട്ടർ കിയോസ്‌ക് വീതം സ്‌ഥാപിക്കുമെന്നാണ് ജലവിഭവ മന്ത്രി പ്രഖ്യാപിച്ചത് . ഒരു വാർഡിനു ഒരു വാട്ടർ കിയോസ്‌ക് മതിയാവില്ലെന്നിരിക്കെ അത് പോലും സ്ഥാപിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്.നാമക്കലിൽ കിയോസ്കുകൾക്ക് ഓർഡർ നൽകിയിക്കുകയാണെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത് .ഇവ ലഭിക്കുമ്പോഴേക്കും മഴക്കാലം വരും .ഇവ സ്ഥാപിക്കുന്നതിന്റെ സ്റ്റാൻഡിനു വേണ്ടി പണം ചെലവഴിക്കാൻ പഞ്ചായത്തുകൾക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും അവർക്കു ചിലവാക്കാൻ പണമില്ല .
കേരളത്തിലെ മിക്കവാറും എല്ലാ ജലസ്രോതസ്സുകളും മലിനമാണ് . ജലക്ഷാമം പരിഹരിക്കാൻ ഇവയിൽ നിന്നുള്ള വെള്ളം വിതരണം ചെയ്യുന്നത്‌ കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവെക്കും .ഇവയിലെ വെള്ളം പരിശോധിക്കാൻ സംവിധാനവുമില്ല .”സേവ് വാട്ടർ “എന്ന പേരിൽ കെപിസിസി ജലാവബോധം സൃഷ്ടിക്കാൻ പരിപാടി നടപ്പിലാക്കും .