ദാരിദ്രരേഖയുടെ കണക്കുകള്‍ ചൂണ്ടികാട്ടി രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Ramesh Chennithala #RameshChennithala #MM #KPCCITCell #KPCC #KeralaPCC #OommenChandi #MMHassan #KPCCPresident #FormerCM #KERALACM #ChiefMinister #IndianNationalCongress #India #RahulGandhi #KERALAകേരളത്തെ കുറിച്ചുള്ള സൊമാലിയല്‍ പരാമര്‍ശം പിന്‍വലിക്കാത്തത് നരേന്ദ്രമോദിയുടെ ധാര്‍ഷ്ട്യത്തെയാണ് കാണിക്കുന്നതെന്ന് രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍. ദൈവത്തിന്റെ സ്വന്തം നാടിനെകുറിച്ച് പ്രധാനമന്ത്രിയുടെ ഇത്തരം പരാമര്‍ശം കേരളത്തിലെ ഓരോ പൗര•ാരെയും അപമാനിക്കുന്നതിന് തുല്യമാണ്.
ബി.ജെ.പി സര്‍ക്കാര്‍ കഴിഞ്ഞ മാസം പുറത്തിറക്കിയ സാമൂഹിക സാമ്പത്തിക സര്‍വ്വേയില്‍ ദാരിദ്രം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന് കണ്ടെത്തിട്ടുണ്ട്. 29.9 ശതമാനമാണ് ദേശിയ ദരിദ്രനിരക്ക് എന്നാല്‍ കേരളത്തിന്റെത് 7.1 ശതമാനം മാത്രമാണ്. ബി.ജെ.പി വര്‍ഷങ്ങളായി ഭരിക്കുന്ന മധ്യപ്രദേശില്‍ ഇത് 31.7 ശതമാനവും, മഹാരാഷ്ട്രയില്‍ ഇത് 17.14 ശതമാനവും മോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തില്‍ 16.6 ശതമാനവും രാജസ്ഥാനില്‍ ഇത് 14.7 ശതമാനവുമാണ്. വാസ്തവം ഇതായിരിക്കെ കേരളത്തെ സൊമാലിയോട് ഉപമിച്ച പ്രധാനമന്ത്രി തന്റെ പ്രസ്താവന നിരുപാധികം പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വോട്ടു ലക്ഷ്യവച്ചുള്ള വ്യാജ പ്രചരണങ്ങള്‍ കൊണ്ടൊന്നും ബി.ജെ.പിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനാവില്ലെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കും. നരേന്ദ്രമോദി പ്രധാനമന്ത്രിയായി രണ്ടു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുടെ നിരക്ക് 17 ശതമാനം വര്‍ധിച്ചുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രലായത്തിന്റെ തന്നെ കണക്കുകള്‍ ചൂണ്ടികാട്ടുന്നു. ജനങ്ങളെ ജാതിയുടെയും മതത്തിന്റെ പേരില്‍ വേര്‍തിരിച്ച് വോട്ട് ബാങ്കുകള്‍ സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ശക്തികളുടെ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് ബോധ്യമായ നരേന്ദ്രമോദി കേരളത്തെ കുറിച്ച് അപകീര്‍ത്തികരവും വ്യാജവുമായ പ്രസ്താവനകൊണ്ടു അന്തരീക്ഷം മലീമസമാക്കുന്നു. സ്വന്തം ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലും വ്യാജമെന്ന് ആരോപണം നേരിടുന്ന പ്രധാനമന്ത്രിയില്‍ നിന്നും പ്രബുദ്ധരായ കേരള ജനത മാന്യമായ ഒരു പ്രസ്താവന പോലും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.