ധിക്കാരത്തിന്റെ ശൈലി മാറ്റാതെ പിണറായി..

പാര്‍ട്ടി സെക്രട്ടറി ആയ കാലത്ത് പാര്‍ട്ടിക്കകത്ത് തന്റെതായ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് പിണറായി വിജയന്‍ .1996 ന് ശേഷം 2016 ലേക്ക് കടന്നപ്പോള്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കൊണ്ട് വടക്ക് തൊട്ട് തെക്ക് വരെ പാര്‍ട്ടി എന്നത് തന്റെ കൈയിലാണെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. പക്ഷെ ഒരിക്കല്‍ പോലും കേരളത്തിലെ ജനങ്ങളുടെ പിന്തുണ നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അതിനു പ്രധാനമായി രാഷട്രീയ നിരീക്ഷകര്‍ ഉയര്‍ത്തി കാട്ടുന്ന കാരണങ്ങള്‍ പിണറായിയുടെ സ്വഭാവ ഗുണം തന്നെയാണ്.
എതിരാളികളെ നേരിടുന്നതില്‍ കരുണയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ച അദ്ദേഹം സിപിഎമ്മിനകത്ത് പോലും എതിരാളികളെ സൃഷ്ടിച്ചു. അഴിമതിക്കും ,അക്രമത്തിനും,ധാര്‍ഷ്ട്യത്തിനും തന്റെ രാഷ്ട്രിയ ജീവിതത്തില്‍ വ്യക്തമായ ഒരിടം നല്‍കിയ പിണറായി കമ്മ്യൂണിസം എന്ന പാവങ്ങളുടെ മുദ്രാവാക്യം കീറിമുറിച്ചു.വന്‍കിട മുതലാളിമാരെയും പണചാക്കുകളെയും കൂട്ട് പിടിച്ച് പാര്‍ട്ടിയുടെ ആസ്ഥാനം കണ്ണൂര്‍ എന്ന ജില്ലയിലേക്ക് കേന്ദ്രീകരിപ്പിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധയൂന്നി. അത്തരത്തിന്‍ തനിക്ക് മുന്നില്‍ എതിരാളികള്‍ ഉദിച്ചുയരില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് പാര്‍ട്ടി പദവി വിട്ടൊഴിഞ്ഞ,് മുഖ്യമന്ത്രി പദവിയെന്ന മോഹവുമായി തനി നിറം ഉള്ളിലൊതുക്കി മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെ ചിരിക്കുന്ന മുഖവുമായി നടന്നു നീങ്ങിയത്.
അപ്പോഴും പാര്‍ട്ടിക്കകത്ത് അദ്ദേഹത്തിനെ നേരിടാന്‍ കരി നിഴലായി വി.എസ്സ് എന്ന എതിരാളി ഉണ്ടായിരുന്നു.എന്ത് തന്നെ വന്നാലും പിണറായിലൂടെ ധിക്കാരത്തെ കേരളത്തില്‍ വളരാന്‍ വിടില്ലെന്ന നിലപാട് സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവായ വി,എസ്സ് പ്രത്യേകം ശ്രദ്ധിച്ചു.
തന്റെ നിലപാടില്‍ മാറ്റമില്ലാതെ പിണറായിക്കെതിരെ അന്ന് തൊട്ട് ഇന്നോളം പാര്‍ട്ടിക്കകത്ത് യുദ്ധം ചെയ്യുന്ന വി.എസ്സ് പാര്‍ട്ടിക്കകത്തെ നിക്ഷ്പക്ഷ അനുകൂലികള്‍ക്കിടയില്‍ ജനകീയത നേടിയെടുത്തു .ലാവിലിന്‍ എന്ന അഴിമതിയ്ക്ക് നേതൃത്വം നല്‍കിയ പിണറായിയെയും,ടി.പി വധത്തില്‍ പാര്‍ട്ടിക്കുള്ള പങ്കിനെ കുറിച്ചും പാര്‍ട്ടി നേതൃത്വത്തിന്റെ തെറ്റായ പോക്കിനെക്കുറിച്ചും ഓരോ നിമിഷവും അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കി് .
പക്ഷെ അദ്ദേഹത്തിന് നേരെ വിശ്വസ്ത മുഖങ്ങളെ കൊണ്ട് രൂക്ഷഭാഷയില്‍ പിണറായി തിരിച്ചടിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ധിക്കാര ശൈലി കേരളം കണ്ടു .അതിനുദാഹരണമാണ് അടുത്ത കാലത്തെ അദ്ദേഹത്തിന്റെ വിശ്വസ്തനായ എം.സ്വരാജിന്റെ പരാമര്‍ശ്ശം.
വി.എസ്സ് ചതിയനെന്നും അധികാരഭ്രാന്തനെന്നും പറഞ്ഞ സ്വരാജ് പിണറായി കൊണ്ട് നടക്കുന്ന കാപട്യ രാഷ്ട്രീയത്തിന് തണല്‍ നല്‍കി. പാര്‍ട്ടിക്കുപ്പുറത്ത് സിപിഎമ്മിന്റെ നയപരമായ തെറ്റുകള്‍ ചൂണ്ടി കാട്ടി കൊണ്ട് ജനാധിപത്യ പ്രസ്ഥാനങ്ങള്‍ വളര്‍ന്നപ്പോള്‍,പാര്‍ട്ടി നടത്തുന്ന തെറ്റായ പ്രവണത മാധ്യമങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍ അവയെ നേരിടാന്‍ പിണറായി പലയിടത്തും നേരിട്ടു രംഗത്തിറങ്ങി.തെറ്റുകള്‍ തെറ്റുകളായി അംഗീകരിക്കാതെ എല്ലാത്തിനെയും ധാര്‍ഷ്ട്യം കൊണ്ട് നേരിട്ടു. .
അദ്ദേഹത്തിന്റെ നാവിന്റെയും ,കാര്‍ക്കശ്യത്തിന്റെയും ചൂട് ഏറ്റവും കൂടുതല്‍ അറിഞ്ഞത് മാധ്യമ രംഗത്തുള്ളവരാണ്. പത്രലേഖകനു നേരെയുള്ള എടാ ഗോപാലകൃഷ്ണ എന്നപ്രയോഗവും, ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ കോഴിക്കോട് മണ്ഡലത്തില്‍ സ്വകാര്യ ചാനല്‍ ലേഖകനെ ആക്രമിച്ചതും കേരളം ഇന്നും മറന്നിട്ടില്ല.എതിരായി ആരു വര്‍ത്തിക്കുന്നുവോ അത്തരം വ്യക്തികള്‍ക്ക് നേരെ സഭ്യമല്ലാത്ത രീതിയില്‍ വാക്കുകള്‍ പ്രയോഗിക്കുകയും, മുഖം നോക്കാതെ അക്രമണസ്വഭാവത്തോടെ നേരിടുകയും ചെയ്യുന്ന രീതി തന്നെയാണ് മാധ്യമങ്ങള്‍്‌ക്കെതിരെ കഴിഞ്ഞ ദിവസം അദ്ദേഹം സ്വീകരിച്ചതും . വിഭാഗീയതെയെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അവര്‍ക്കെതിരെ തട്ടികയറുകയായിരുന്നു.
പാര്‍ട്ടിക്കെതിരെ തിരിഞ്ഞ ടി.പി യെ കുലംകുത്തിയെന്നു പറഞ്ഞതും, മുന്നണി വിട്ടുപോയ ആര്‍.എസ്സ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രനെ പരനാറി എന്ന വിളിച്ചതും അദ്ദേഹത്തിന്റെ നിഘണ്ടുവിലെ ചില ഏടുകള്‍ മാത്രം. മുഖ്യമന്ത്രി എന്ന മോഹത്തിനപ്പുറം ജനകീയ നന്മകളെ കണ്ടില്ലെന്ന് നടിക്കുന്ന പിണറായിയുടെ ഉള്ളിലെ ധിക്കാരത്തിന്റെയും ക്രിമിനല്‍ സ്വഭാവത്തിന്റെയും മുഖം കേരളീയര്‍ തിരി്ച്ചറിഞ്ഞ് കൊണ്ടിരിക്കുകയാണ്.
ഇത്തരത്തിലെ ധിക്കാര ശൈലിയെ കണ്ടറിഞ്ഞ് കൊണ്ട് തന്നെയാണ് സോഷ്യല്‍ മാധ്യമങ്ങള്‍ ഇടതു പക്ഷത്തിന്റെ മുദ്രാവാക്യമായ എല്‍.ഡി. എഫ് വരും എല്ലാം ശരിയാക്കും എന്ന മുദ്രാവാക്യത്തെ എല്‍,ഡി.എഫ് വരും എല്ലാരെയും ശരിയാക്കും എന്നു പറയാന്‍ പ്രേരിപ്പിച്ച ഘടകവും.

©Veekshanam