നാദാപുരം ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപകമായി തെരച്ചില്‍ നടത്തണമെന്ന് വി.എം.സുധീരന്‍

നാദാപുരം ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ബോംബ് നിര്‍മ്മാണവും ആയുധ ശേഖരവും കണ്ടെത്തുന്നതിനും അതില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുറ്റവാളികളെ പിടികൂടുന്നതിന് വ്യാപകമായി തെരച്ചില്‍ നടത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു.
സി.പി.എം പ്രവര്‍ത്തകരാണ് നാദാപുരത്തെ സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് അക്രമണം സംഘടിപ്പിക്കാനുള്ള സാധ്യത ഏറെയാണ്.
തെരഞ്ഞെടുപ്പ് രംഗത്ത് അക്രമങ്ങള്‍ ഒഴിവാക്കുന്നതിന് ആവശ്യമായ മുന്‍കരുതലും ജാഗ്രതയും പുലര്‍ത്തുന്നതിന് പോലീസ് അധികൃതരും തെരഞ്ഞെടുപ്പ് കമ്മീഷനും തയ്യാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.