പാര്‍ലമെന്റ് സമ്മേളനം തടസപ്പെട്ടതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ വിമുഖതയെന്ന് കോണ്‍ഗ്രസ്‌

പാര്‍ലമെന്റ് സമ്മേളനം തടസപ്പെട്ടതിന് കാരണം അഴിമതി വിഷയങ്ങളില്‍ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിമുഖത കാട്ടിയത് മൂലമാണെന്ന് കോണ്‍ഗ്രസ്. ചരക്ക് സേവന നികുതി ബില്‍ പാസാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് താല്‍പര്യമില്ലായിരുന്നെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. പ്രതിപക്ഷ എം.പിമാരോട് പോലും അസഹിഷ്ണുതയാണ് സര്‍ക്കാര്‍ കാട്ടിയതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.