ബി.എല്‍.ഒ.മാര്‍ വിതരണം ചെയ്യുന്ന വോട്ടര്‍ സ്ലിപ്പുകള്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിന് പകരം വോട്ട് ചെയ്യാനായി ഉപയോഗിക്കാമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പിന്‍വലിക്കണമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് കേന്ദ്ര ഇലക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ടു.

ബി.എല്‍.ഒ. സ്ലിപ്പുകള്‍ തിരിച്ചറിയല്‍ കാര്‍ഡായി പരിഗണിച്ചാല്‍ അത് വ്യാപകമായ കള്ളവോട്ടിന് കളമൊരുക്കും. ഇലക്ഷന്‍ കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് 100 ശതമാനവും വിതരണം ചെയ്ത കേരളത്തില്‍ ഇത്തരത്തിലുള്ള ഒരു തീരൂമാനം യുക്തിസഹമല്ല. പോളിംഗ് ബൂത്തും ക്രമനമ്പറും വോട്ടര്‍മാര്‍ക്ക് അനായാസം മനസിലാക്കുന്നതിനുവേണ്ടിയുള്ള ബി.എല്‍.ഒ. സ്ലിപ്പ് ഇപ്പോള്‍ ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായി മാറ്റുന്നത് നീതീകരിക്കാനാവില്ല. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിരവധി ബൂത്തുകളില്‍ സി.പി.എം. ആഭിമുഖ്യമുള്ള ബി.എല്‍.ഒ.മാര്‍ ഈ സ്ലിപ്പുകള്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് നല്‍കി വ്യാപകമായി കള്ളവോട്ടുകള്‍ക്ക് അവസരമൊരുക്കിയിരുന്നു. ഇത്തരത്തില്‍ കള്ളവോട്ട് നടന്നതിന്റെ പേരിലാണ് കണ്ണൂര്‍ ജില്ലയില്‍ എരുവ്വേശി പഞ്ചായത്തില്‍ സി.പി.എം. പ്രവര്‍ത്തകരോടൊപ്പം ബി.എല്‍.ഒ.യും പോളിംഗ് ഓഫീസര്‍മാരും അറസ്റ്റിലായത്. അന്ധരും അവശരുമായ വോട്ടര്‍മാരെ സഹായിക്കുന്നതിന് ഉദ്ദേശിച്ചുള്ള ഓപ്പണ്‍ വോട്ട് സൗകര്യം വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും അഡ്വ. സജീവ് ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.