വസ്തുതകളെ വളച്ചൊടിക്കല്ലേ?

കെ. ബാബു
എക്‌സൈസ് മന്ത്രി

2014-15 ലെ മദ്യനയം പ്രഖ്യാപിച്ച് ഉത്തരവായത് 2014 ഓഗസ്റ്റ് 22 നാണ്. അതിന് മുമ്പും പിമ്പും വര്‍ഷങ്ങളായി ഈ സര്‍ക്കാരിന്റെ മദ്യനയം പലര്‍ പല തവണ ചര്‍ച്ച ചെയ്തതാണ്. പ്രസ്തുത ഉത്തരവിന്റെ അഞ്ചാം പേജില്‍ ഒന്നാം നമ്പരായി ഇങ്ങനെപറയുന്നു. ‘ ഇനി മുതല്‍ 5 സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ലൈസന്‍സുകള്‍ അനുവദിക്കുകയുളളൂ’. എല്ലാവരും പലകുറി വായിച്ച് ചര്‍ച്ച ചെയ്ത ഈ ഭാഗം ഇപ്പോള്‍ എന്തിനാണ് കണ്ടില്ലെന്ന് നടിക്കുന്നത്. പൊതുജനത്തെ കബളിപ്പിക്കുന്ന ഈ ‘ആടിനെപട്ടിയാക്കല്‍’ പരിപാടി രാഷ്ട്രീയ അന്തസ്സിന് ചേര്‍ന്നതല്ല.
2014 ഓഗസ്റ്റ് 22 ന് ശേഷം ഇതുവരെ എട്ട് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് പല സമയങ്ങളിലായി ബാര്‍ ഹോട്ടലുകള്‍ അനുവദിച്ചു എന്നത് സത്യമാണ്. ആരും അത് നിഷേധിക്കുന്നില്ല; ഒളിച്ചു വച്ചതുമില്ല. രണ്ട് വര്‍ഷത്തിനിടെ പല ഘട്ടങ്ങളിലായി നല്‍കിയ ബാര്‍ ലൈസന്‍സ് നേരത്തെ തന്നെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതാണ്. ഇപ്പോള്‍ ഇത് വിവാദമാക്കുന്നത് രാഷ്ട്രീയ ലക്ഷ്യം ഉദ്ദേശിച്ചാണെന്നത് സ്പഷ്ടം.
എല്‍.ഡി.എഫ്. ഭരിച്ചിരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനപങ്ങളും ഈ ഹോട്ടലുകള്‍ക്ക് നിരാക്ഷേപ പത്രം (എന്‍.ഒ.സി) നല്‍കിയിട്ടുണ്ട്. വൈത്തിരി വില്ലേജ് റിസോര്‍ട്ടിന്റെ ബാര്‍ ലൈസന്‍സ് അപേക്ഷയ്ക്കു എന്‍.ഒ.സി. നല്‍കിയത് എല്‍.ഡി.എഫ്. ഭരണസമിതിയിലാണ്. ആലപ്പുഴ റമദയുടെ അപേക്ഷയിലും എന്‍.ഒ.സി. നല്‍കിയത് നഗരസഭയുടെ മുന്‍ എല്‍.ഡി.എഫ്.ഭരണ സമതി തന്നെ. വയലാര്‍ വസുന്ധര സരോവരത്തിന് എന്‍.ഒ.സി. നല്‍കിയതും സി.പി.എമ്മിന്റെ നേതൃത്വത്തിലുളള മുന്‍ എല്‍.ഡി.എഫ്.ഭരണസമിതിയാണ്.
യു.ഡി.എഫ്. സര്‍ക്കാരിന്റെ 2014 – 15 ലെ മദ്യനയം, ബഹു. ഹൈക്കോടതി, സുപ്രീംകോടതി ഉത്തരവുകള്‍, വിദേശമദ്യ ചട്ടങ്ങള്‍, അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിരാക്ഷേപ പത്രം (എന്‍. ഒ. സി.) എന്നിവയുടെ അടിസ്ഥാനത്തിലാണ് എട്ട് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയത്. ഇതില്‍ വിവാദത്തിന് യാതൊരു സ്ഥാനവുമില്ല. ഈ ഹോട്ടലുകള്‍ക്ക് ഫൈവ് സ്റ്റാര്‍ പദവി അനുവദിച്ചത് കേന്ദ്ര സര്‍ക്കാരാണ്. ഈ എട്ട് ബാര്‍ ലൈസന്‍സുകളും ഒരുമിച്ച് നല്‍കിയിട്ടുള്ളതല്ല. 2015, 2016 വര്‍ഷങ്ങളില്‍ വിവിധ സമയങ്ങളിലായാണ് ഈ എട്ട് ബാര്‍ ലൈസന്‍സുകളും അനുവദിച്ചത്. എട്ട് ലൈസന്‍സുകളില്‍ സാജ് എര്‍ത്ത് പ്രൈവറ്റ് ലിമിറ്റഡ് (എറണാകുളം)ന് ലൈസന്‍സ് അനുവദിക്കേണ്ടി വന്നത് ബഹു. സുപ്രീംകോടതി ഉത്തരവനുസരിച്ചാണ്. ജോയ്‌സ് പാലസ് (തൃശൂര്‍), ക്രൗണ്‍ പ്ലാസ (എറണാകുളം) എന്നീ ഹോട്ടലുകള്‍ക്ക് ലൈസന്‍സുകള്‍ നല്‍കിയത് ബഹു. ഹൈക്കോടതി ഉത്തരവുകളിന്മേലാണ്. മറ്റു ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ചത് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കിയ നിരാക്ഷേപ പത്രം (എന്‍. ഒ. സി.) പ്രകാരമാണ്.
സര്‍ക്കാരിന്റെ 2014 – 15 ലെ 22.08.2014 ലെ ജി. ഒ (എം. എസ്.) നമ്പര്‍ 139/14/റ്റി. ഡി’ ഉത്തരവ് പ്രകാരം പുറപ്പെടുവിച്ചിട്ടുളള നിലവിലുളള മദ്യനയം അനുസരിച്ച് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ ലൈസന്‍സ് നിജപ്പെടുത്തിയിരിക്കുന്നു. ഈ നയം അനുസരിച്ചുളള നിയമമാണ് നിലവിലുളളത്. 22.08.2014 മുതല്‍ ഇതുവരെ സംസ്ഥാനത്ത് താഴെപ്പറയുന്ന 8 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് വിദേശമദ്യ ചട്ടങ്ങള്‍ക്കും നിലവിലെ നയമനുസരിച്ചും ബാര്‍ ലൈസന്‍സുകള്‍ നല്‍കുകയുണ്ടായി. ഓരോ പഞ്ചനക്ഷത്ര ഹോട്ടലിനും ബാര്‍ ലൈസന്‍സ് അനുവദിക്കാനുണ്ടായ സാഹചര്യം ചുവടെ ചേര്‍ക്കുന്നു.
1. ഹോട്ടല്‍ ലേക് പാലസ്, കഠിനംകുളം, തിരുവനന്തപുരം
04.12.2014 ല്‍ സമര്‍പ്പിച്ച അപേക്ഷയുടെയും കഠിനംകുളം ഗ്രാമ പഞ്ചായത്ത് നല്‍കിയ നിരാക്ഷേപ പത്രത്തിന്റേയും (ചഛഇ ചീ. അ1/878/13 റമലേറ 14.02.2013) അടിസ്ഥാനത്തില്‍ 2015 ജനുവരി 28 ലെ 31575/എ2/14/നി. വ. നമ്പര്‍ സര്‍ക്കാര്‍ കത്ത് പ്രകാരം അനുവാദം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ്. ഈ ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കിയത്.
2. വസുന്ധര സരോവരം, വയലാര്‍, ആലപ്പുഴ
19.09.2014 ല്‍ സമര്‍പ്പിച്ച അപേക്ഷയുടെയും വയലാര്‍ ഗ്രാമ പഞ്ചായത്ത് നല്‍കിയ നിരാക്ഷേപ പത്രത്തിന്റേയും (ചഛഇ ചീ. ഇ2 3633/12 റമലേറ 20.09.2012) അടിസ്ഥാനത്തില്‍ 2015 ജനുവരി 28 ലെ 29404/എ2/14/നി. വ. നമ്പര്‍ സര്‍ക്കാര്‍ കത്ത് പ്രകാരം അനുവാദം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 2015 ഫെബ്രുവരി അഞ്ചിനാണ് ഈ ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കിയത്.
3. ക്രൗണ്‍ പ്ലാസ, എറണാകുളം
ബാര്‍/ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് ലഭിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി നിര്‍ബന്ധമാക്കി 2012-ല്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാര്‍ ലൈസന്‍സിനായി എന്‍.ഒ.സി. ലഭിക്കുന്നതിലേക്കായി മരട് മുന്‍സിപ്പാലിറ്റിയില്‍ ക്രൗണ്‍ പ്ലാസ അധികൃതര്‍ അപേക്ഷ സമര്‍പ്പിക്കുകയുണ്ടായെങ്കിലും മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രസ്തുത അപേക്ഷ നിരസിക്കുകയാണുണ്ടായത്. തുടര്‍ന്ന് അപേക്ഷകന്‍ ബഹു: ഹൈക്കോടതിയെ സമീപിക്കുകയും, ബഹു: ഹൈക്കോടതിയുടെ ണജ(ഇ) ചീ. 23102/14 -ാം നമ്പര്‍ കേസിന്മേല്‍ 2014 സെപ്തംബര്‍ 18ന് പുറപ്പെടുവിച്ച വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ മരട് മുന്‍സിപ്പാലിറ്റി വിഷയം വീണ്ടും പരിഗണിച്ച് നിരാക്ഷേപ പത്രം (എന്‍. ഒ. സി.) നല്‍കുന്നത് നിരസിച്ചു. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ ബഹു: ഹൈക്കോടതി മുമ്പാകെ ണഅ ചീ. 276/15 കേസ് ഫയല്‍ ചെയ്യുകയും പ്രസ്തുത കേസില്‍ ബഹു: ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് രണ്ടാഴ്ചക്കകം ഹോട്ടല്‍ ക്രൗണ്‍ പ്ലാസക്ക് നിരാക്ഷേപ പത്രം (എന്‍. ഒ. സി.) നല്‍കുന്നതിന് 2015 മാര്‍ച്ച് രണ്ടിന് ഉത്തരവാകുകയും ചെയ്തു. തുടര്‍ന്ന് മരട് മുന്‍സിപ്പാലിറ്റി വിഷയം ചര്‍ച്ച ചെയ്ത് നല്‍കിയ നിരാക്ഷേപ പത്രത്തിന്റെയും (ചഛഇചീ. ജഒ 6073/12 റമലേറ 26.03.2015) 2014 ജനുവരി 23-ന് സമര്‍പ്പിച്ച അപേക്ഷയുടെയും അടിസ്ഥാനത്തില്‍ 2015 ഏപ്രില്‍ ഒന്‍പതിലെ 7516/എ1/15/നി. വ. നമ്പര്‍ കത്ത് പ്രകാരം സര്‍ക്കാര്‍ അനുവാദം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 2015 ഏപ്രില്‍ 10ന് ഈ ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കുകയായിരുന്നു.
4. ഡയാനാ ഹൈറ്റ്‌സ്, അത്താണി, എറണാകുളം
2015 മാര്‍ച്ച് നാലിന് സമര്‍പ്പിച്ച അപേക്ഷയുടെയും നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് നല്‍കിയ നിരാക്ഷേപ പത്രത്തിന്റേയും (ചഛഇചീ. അ41394/15 റമലേറ 27.02.2015) അടിസ്ഥാനത്തില്‍ 2015 മെയ് 15 ലെ 6890/എ1/15/നി. വ. നമ്പര്‍ കത്ത് പ്രകാരം സര്‍ക്കാര്‍ അനുവാദം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 2015 മെയ് 19 നാണ് ഈ ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കിയത്.
5. റമദ, ആലപ്പുഴ
2015 മാര്‍ച്ച് 30 ന് സമര്‍പ്പിച്ച അപേക്ഷയുടെയും ആലപ്പുഴ മുന്‍സിപ്പാലിറ്റി നല്‍കിയ നിരാക്ഷേപ പത്രത്തിന്റേയും (ചഛഇ ചീ.ഒ2/9745/15 റമലേറ 31.03.2015) അടിസ്ഥാനത്തില്‍ 2015 ജൂണ്‍ അഞ്ചിന് 9886/എ2/15/നി. വ. നമ്പര്‍ കത്ത് പ്രകാരം സര്‍ക്കാര്‍ അനുവാദം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 2015 ജൂണ്‍ 11 നാണ് ഈ ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കുന്നത്
6. ജോയിസ് പാലസ്, തൃശ്ശൂര്‍
ബഹു: ഹൈക്കോടതിയുടെ ണജ(ഇ) ചീ. 29508/15 -ാം നമ്പര്‍ കേസിന്മേല്‍ 2015 ഒക്‌ടോബര്‍ അഞ്ചിന് പുറപ്പെടുവിച്ച വിധിന്യായ പ്രകാരം ഈ ഹോട്ടലിന് ബന്ധപ്പെട്ട കോര്‍പ്പറേഷന്റെ നിരാക്ഷേപ പത്രം (എന്‍. ഒ. സി.) ഉണ്ടെന്ന് കണക്കാക്കി ബാര്‍ലൈസന്‍സ് നല്‍കുവാന്‍ ഹൈക്കോടതി ഉത്തരവ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ 2015 ഒക്‌ടോബര്‍ 15ന് സമര്‍പ്പിച്ച അപേക്ഷ കണക്കിലെടുത്ത് 2015 ഡിസംബര്‍ 28 ലെ 27762/എ2/15/നി. വ. നമ്പര്‍ കത്തിന്‍ പ്രകാരം സര്‍ക്കാര്‍ അനുവാദം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 2015 ഡിസംബര്‍ 30 നാണ് ഈ ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കിയത്.
7. വൈത്തിരി വില്ലേജ് റിസോര്‍ട്ട്, വയനാട്
2015 ഡിസംബര്‍ 26 ന് സമര്‍പ്പിച്ച അപേക്ഷയുടെയും വൈത്തിരി ഗ്രാമ പഞ്ചായത്ത് നല്‍കിയ നിരാക്ഷേപ പത്രത്തിന്റേയും (ചഛഇ ചീ. അ449/16 റമലേറ 05.01.2016) അടിസ്ഥാനത്തില്‍ 2016 ഫെബ്രുവരി പത്തിലെ 2052/എ2/16/നി. വ. നമ്പര്‍ കത്ത് പ്രകാരം സര്‍ക്കാര്‍ അനുവാദം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 2016 ഫെബ്രുവരി 18 നാണ് ഈ ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കിയത്.
8. സാജ് എര്‍ത്ത് (പ്രൈവറ്റ് ലിമിറ്റഡ്), എറണാകുളം
ത്രീ സ്റ്റാര്‍ പദവിയിലുളള ഈ ഹോട്ടലിന് ബാര്‍ ലൈസന്‍സ് ഉണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ പുതിയ മദ്യ നയത്തിന്റെ ഭാഗമായി ഈ ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നില്ല. തുടര്‍ന്ന് കേന്ദ്ര ടൂറിസം വകുപ്പില്‍ നിന്നും ഫൈവ് സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. ആയതിന്റെ അടിസ്ഥാനത്തില്‍ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുവാന്‍ ഈ ഹോട്ടലുടമ അപേക്ഷ സമര്‍പ്പിക്കുകയും അത് പരിഗണിക്കുവാന്‍ ബഹു: ഹൈക്കോടതി ണജ(ഇ) 36844/15 നമ്പര്‍ കേസിന്മേല്‍ 2015 ഡിസംബര്‍ രണ്ടിന് പുറപ്പെടുവിച്ച വിധിന്യായത്തിലൂടെ ഉത്തരവായി. ഇതിനെതിരെ സര്‍ക്കാര്‍ ണഅ 189/16 നമ്പര്‍ കേസ് ഫയല്‍ ചെയ്യുകയും ഈ കേസ് 2016 ഫെബ്രുവരി ഒന്നിന് ബഹു: ഹൈക്കോടതി തളളിക്കളയുകയും ചെയ്തു. ഇതിനെതിരെ സര്‍ക്കാര്‍ ബഹു: സുപ്രീം കോടതി മുന്‍പാകെ എസ്. എല്‍ പി. (7965/16) ഫയല്‍ ചെയ്തു പ്രസ്തുത കേസില്‍ ബഹു: സുപ്രീം കോടതി 2016 ഏപ്രില്‍ ഒന്നിലെ ഉത്തരവ് പ്രകാരം ഹൈക്കോടതി വിധി അനുസരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇതിനിടെ ഈ ഹോട്ടല്‍ ബഹു. ഹൈക്കോടതി മുന്‍പാകെ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്തു. എക്‌സൈസ് കമ്മീഷണര്‍, നികുതി വകുപ്പ് സെക്രട്ടറി എന്നിവര്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ബഹു.ഹൈക്കോടതി ഉത്തരവിട്ടു. ഈ ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് വേണ്ടനടപടികള്‍ സ്വീകരിക്കുവാന്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് ബഹു ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് 2016 ഏപ്രില്‍ ആറിന് ഈ ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയത്.
മേല്‍ പറഞ്ഞ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ജോയിസ് പാലസ്, തൃശ്ശൂര്‍, സാജ് എര്‍ത്ത് (പ്രൈവറ്റ് ലിമിറ്റഡ്), എറണാകുളം എന്നീ ഹോട്ടലുകള്‍ക്ക് വിവിധ കോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ബാര്‍ ലൈസന്‍സ് അനുവദിച്ചത്. ഇവയ്‌ക്കൊന്നും തന്നെ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നിരാക്ഷേപ പത്രം (എന്‍. ഒ. സി.) നല്‍കിയിട്ടില്ല.
ക്രൗണ്‍ പ്ലാസ, എറണാകുളം, ഡയാനാ ഹൈറ്റ്‌സ്, അങ്കമാലി, ജോയിസ് പാലസ്, തൃശ്ശൂര്‍, സാജ് എര്‍ത്ത് (പ്രൈവറ്റ് ലിമിറ്റഡ്), എറണാകുളം, ലേക് പാലസ്, കഠിനംകുളം, തിരുവനന്തപുരം എന്നീ ഹോട്ടലുകള്‍ സ്റ്റാര്‍ പദവി ഉയര്‍ത്തി ഫൈവ് സ്റ്റാര്‍ ആക്കിയതിനെതുടര്‍ന്നാണ് ബാര്‍ ലൈസന്‍സ് നല്‍കിയത്. എന്നാല്‍ റമദ, ആലപ്പുഴ, വസുന്ധരാ സരോവരം, ആലപ്പുഴ, വൈത്തിരി വില്ലേജ് റിസോര്‍ട്ട്, വയനാട് എന്നീ ഹോട്ടലുകള്‍ നേരിട്ട് ഫൈവ് സ്റ്റാര്‍ പദവി നേടിയതിന്റെ അടിസ്ഥാനത്തിലാണ് ബാര്‍ ലൈസന്‍സ് നല്‍കിയത്. ഇവയ്‌ക്കെല്ലാം ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നിരാക്ഷേപ പത്രം (എന്‍. ഒ. സി.) നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് മദ്യത്തിന്റെ ഉപഭോഗവും ലഭ്യതയും പരമാവധി കുറച്ചു കൊണ്ടു വരിക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് സര്‍ക്കാര്‍ നടത്തി വരുന്ന നടപടികള്‍ തുടരേണ്ടതുണ്ട് എന്നതിനാലും സര്‍ക്കാരിന്റെ 2014-15 ലെ അബ്കാരി നയം ബഹു: സുപ്രീം കോടതി അംഗീകരിച്ച സാഹചര്യത്തിലും ഈ അബ്കാരി നയത്തിലെ വ്യവസ്ഥകള്‍ മാറ്റം കൂടാതെ 2016 -17 വര്‍ഷത്തിലും തുടരുവാന്‍ 02.03.2016 ലെ ജി. ഒ. (എം. എസ്) നമ്പര്‍ 45/16/നി. വ. പ്രകാരം 2016 മാര്‍ച്ച് രണ്ടണ്ടിന് സര്‍ക്കാര്‍ ഉത്തരവായിട്ടുളളതാണ്. ഈ ഉത്തരവ് പ്രകാരം അബ്കാരി നിയമവും ചട്ടങ്ങളും അനുശാസിക്കുന്ന തരത്തില്‍ യോഗ്യതയുളള ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ബാര്‍ ലൈസന്‍സിന് അപേക്ഷ സമര്‍പ്പിക്കുകയാണെങ്കില്‍ അയത് നല്‍കുവാന്‍ സര്‍ക്കാര്‍ നിയമപരമായി ബാദ്ധ്യസ്ഥരാണ്.
നിലവിലെ സര്‍ക്കാര്‍ മദ്യ നയത്തിന്റെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് എട്ട് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചത്. ആയത് തികച്ചും നിയമ പരവും നയത്തിനനുസൃതവുമാണ്.
ഇപ്പോള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തുന്ന ഈ വിവാദങ്ങളില്‍ യാതൊരു കഴമ്പുമില്ല. യു.ഡി.എഫ് സര്‍ക്കാര്‍ താഴിട്ട 730 ബാര്‍ ഹോട്ടലുകള്‍ തുറക്കില്ലെന്ന് പ്രഖ്യാപിക്കുവാന്‍ എല്‍.ഡി.എഫ്. തയ്യാറാകുമോ? ബാര്‍ ഹോട്ടലുകാരുമായി. സി.പി.എം രഹസ്യ കരാറുണ്ടാക്കിയിരിക്കുകയാണ്. അതിനായി അവര്‍ ഒരു സംഘടനതന്നെ ഉണ്ടാക്കിയിരിക്കുന്നു. ബാറുകള്‍ പൂട്ടിയതിലെ വൈരനിര്യാതനബുദ്ധിയുടെ തുടര്‍ച്ചയാണിപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഈ വിവാദങ്ങള്‍. നട്ടാല്‍ കുരുക്കാത്ത നുണ പ്രചരണമാണ് യു.ഡി.എഫ് സര്‍ക്കാരിനെതിരെ ഇക്കൂട്ടര്‍ നടത്തുന്നത്. ദയവ് ചെയ്ത് വസ്തുതകളെ വളച്ചൊടിക്കരുത്.