വേദനാജനകം: രാഹുല്‍ ഗാന്ധി

പെരുമ്പാവൂര്‍ സംഭവം ദുഃഖിപ്പിക്കുന്നതും വേദനാജനകവുമാണെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സംസ്ഥാന സര്‍ക്കാര്‍ കുറ്റക്കാരെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരുക തന്നെ ചെയ്യുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരനുമായി ഫോണില്‍ സംസാരിച്ചതായും രാഹുല്‍ഗാന്ധി അറിയിച്ചു. സംഭവം അതീവദാരുണമാണെന്ന് എ.ഐ.സി.സി വക്താവ് ജ്യോതിരാധിത്യ സിന്ധ്യ പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി സന്ദര്‍ശിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് ജ്യോതിരാധിത്യ സിന്ധ്യ അറിയിച്ചു.