സര്‍വ്വകക്ഷി യോഗത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസ്സന്‍ നടത്തിയ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍

MM Hassan Kerala Pradesh Congress Commitee  President #RameshChennithala #MM #KPCCITCell #KPCC #KeralaPCC #OommenChandi #MMHassan #KPCCPresident #FormerCM #KERALACM #ChiefMinister #IndianNationalCongress #India #RahulGandhi #KERALA

സര്‍വ്വകക്ഷി യോഗത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസ്സന്‍ നടത്തിയ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍

സര്‍ക്കാര്‍ സര്‍വ്വ കക്ഷി യോഗം വിളിച്ചതിനെ സ്വാഗതം ചെയ്യുന്നു.
മൂന്നാറില്‍ അനധികൃതമായി ഭൂമി കൈയ്യേറിയ എല്ലാവരെയും ചെറുകിടക്കാരെയും വന്‍കിടക്കാരെയും ഒഴിപ്പിക്കണം.
കുടിയേറ്റക്കാരെയും കയ്യേറ്റക്കാരെയും ഒരുപോലെ കാണരുത്.
മൂന്നാറിലെ തൊഴിലാളികളെയും, ചെറുകിട കച്ചവടക്കാരെയും കൈയ്യേറ്റക്കാരായി കാണാനാകില്ല.
ഒഴിപ്പിക്കല്‍ നടപടി സ്തംഭിപ്പിച്ചത് നിര്‍ഭാഗ്യകരമായിപ്പോയി.
പോലീസ് റവന്യൂവകുപ്പുകള്‍ തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് ഇതിന് കാരണമായത്.
മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും പരസ്യമായി പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ സ്തംഭനത്തിന് കാരണമായി.
ഭൂമി കയ്യേറി ഷെഡ്‌കെട്ടിയത് ഒഴിപ്പിക്കാന്‍ പോയ സബ്കളക്ടര്‍ അക്രമം നടത്തിയവരെ തടയാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടും പോലീസ് ഉദ്യോഗസ്ഥര്‍ അത് നടപ്പാക്കിയില്ല.
ഒരു മന്ത്രി സബ്കളക്ടറെ ഭീഷണിപ്പെടുത്തുകയും താക്കീത് ചെയ്യുകയും ചെയ്തു. കൃത്യ നിര്‍വ്വഹണം നടത്തിയ സബ്കളക്ടറെ മുഖ്യമന്ത്രി താക്കീത് ചെയ്യുമ്പോള്‍ പിന്നെ എങ്ങനെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ മുന്നോട്ടുപോകുന്നത്.
രാഷ്ട്രീയ പരിഗണനകള്‍ക്കള്‍ക്കതീതമായി ഭരണകക്ഷിക്കാരുള്‍പ്പെടെ യുള്ളവരുടെ കയ്യേറ്റങ്ങളാണ് ആദ്യം ഒഴിപ്പിക്കേണ്ടത്.
എം.എല്‍.എ.മാരുടെയും, എം.പി.മാരുടെയും കയ്യേറ്റങ്ങള്‍ ആദ്യം ഒഴിപ്പിക്കണം.
ചെറുകിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്ന റവന്യൂവകുപ്പ് ടാറ്റ, ഹാരിസണ്‍ കമ്പനികളുടെ കയ്യേറ്റത്തിനെതിരെയുള്ള കേസ്സുകള്‍ നടത്തുന്നതിന് താല്‍പര്യം കാണിക്കുന്നില്ല.
ഗവണ്‍മെന്റ് പ്ലീഡര്‍ സുശീലാഭട്ടിനെ മാറ്റിയത് വന്‍കിട കയ്യേറ്റക്കാരായ കമ്പനികളെ സഹായിക്കാനാണ്.
എ.വി.ടി. കമ്പനി മരം മുറിച്ചതിലൂടെ സര്‍ക്കാരിന്റെ കോടികള്‍ നഷ്ടപ്പെടുത്തിയതിന് റവന്യൂവകുപ്പിന് ഉത്തരവാദിത്തമുണ്ട്.
മൂന്നാറില്‍ കുടില്‍ വച്ച് താമസിക്കുന്നവരില്‍ സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ക്ക് പരമാവധി 5 സെന്റ് വസ്തുവിന്‌വരെ പട്ടയം നല്‍കണം.
സര്‍ക്കാര്‍ ഭൂമിയിലെ മറ്റു കയ്യേറ്റക്കാരെ ഒഴിപ്പിക്കണം.
വ്യാജ പട്ടയങ്ങളുടെ പിന്‍ബലത്തില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കണം.
മൂന്നാര്‍ ടൗണിലെ എല്ലാ കച്ചവട സ്ഥാപനങ്ങള്‍ക്കും പട്ടയം നല്‍കണം.
സ്വകാര്യ ഭൂമികളും സര്‍ക്കാര്‍ ഭൂമികളും റീ സര്‍വ്വേ നടത്തി വേര്‍തിരിക്കണം.
സര്‍ക്കാര്‍ ഭൂമികളില്‍ മേലില്‍ കയ്യേറ്റങ്ങള്‍ ഉണ്ടാകാതെ പരിരക്ഷിക്കണം.
വിനോദ സഞ്ചാര പ്രാധാന്യമുള്ള കെ.ഡി.എച്ച്. വില്ലേജിനും പരിസര വില്ലേജുകള്‍ക്കും പ്രത്യേക കെട്ടിട നിര്‍മ്മാണ ചട്ടം ഉണ്ടാക്കണം.
കെ.എച്ച്.ഡി. വില്ലേജിലും സമീപ വില്ലേജുകളിലും കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കുവാന്‍ ആവശ്യമായ നിയമ നിര്‍മ്മാണം നടത്തി ആയത് പ്രാബല്യത്തില്‍ വരുത്തി കര്‍ശനമായി നടപ്പാക്കണം.
പിരിഞ്ഞുപോകുന്ന തോട്ടം തൊഴിലാളികളില്‍ സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ക്കെല്ലാം വീടുവെയ്ക്കുവാന്‍ സ്ഥലം നല്‍കുകയോ പുനരധിവസിപ്പിക്കുകയോ ചെയ്യണം.
മൂന്നാര്‍ ടൗണിലൂടെയും പരിസരങ്ങളിലൂടെയും ഒഴുകുന്ന നദികളും തോടുകളും കയ്യേറ്റങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി, സംരക്ഷണ ഭിത്തി കെട്ടി പരിരക്ഷിക്കുകയും മാലിന്യ വിമുക്തമാക്കുകയും ചെയ്യണം.
വിനോദ സഞ്ചാരത്തില്‍ അടിസ്ഥിതമായ പദ്ധതികള്‍ ദേവികുളം താലൂക്കില്‍ വികേന്ദ്രീകൃതമായി നടപ്പാക്കണം.
അഞ്ചു നാടു വില്ലേജുകളിലെ മരംമുറിക്കല്‍ നിരോധനം നീക്കണം.
പട്ടയ വസ്തുക്കളില്‍ സ്വന്തമായി നട്ടുവളര്‍ത്തിയ വൃക്ഷങ്ങള്‍ വെട്ടിമാറ്റുവാന്‍ ഉടമസ്ഥരെ അനുവദിക്കണം.
പട്ടയങ്ങളുടേയും, കൈമാറ്റ ആധാരങ്ങളുടേയും നിജസ്ഥിതി അന്വേഷണത്തിന്റെ മറവില്‍ ജനങ്ങള്‍ക്കുണ്ടായിക്കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളും, അസൗകര്യങ്ങളും പരമാവധി ഒഴിവാക്കുകയും, കരം സ്വീകരിക്കുന്നതിലും, സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിലും മറ്റുമുള്ള വിലക്കുകള്‍ നീക്കുകയും ചെയ്യണം.
ഭൂമി പതിവ് ചട്ടങ്ങളും ഏലപ്പാട്ട ചട്ടങ്ങളും കാലാനുസരണമായി ഭേദഗതി ചെയ്യണം.
പട്ടയം ലഭിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള വരുമാന പരിധി ഒഴിവാക്കണം.
അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം സമയബന്ധിതമായി പട്ടയം നല്‍കണം