സ്വാതന്ത്ര്യ സമര സേനാനി കോട്ടുകാല്‍ എ പ്രഭാകരന്‍ നായരുടെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ അനുശോചിച്ചു

സ്വാതന്ത്ര്യ സമര സേനാനി കോട്ടുകാല്‍ എ പ്രഭാകരന്‍ നായരുടെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ അനുശോചിച്ചു.
സാമൂഹ്യ പ്രതിബദ്ധതയുള്ള നേതാവായിരുന്നു അദ്ദേഹം. പുതുതലമുറയ്ക്ക് പ്രചോദനവും മാതൃകയാക്കാന്‍ കഴിയുന്നതായിരുന്നു കോട്ടുകാല്‍ എ പ്രഭാകരന്‍ നായരുടെ പ്രവര്‍ത്തന ശൈലി.  സംശുദ്ധ സാമൂഹ്യസേവനം നടത്തിയ കോട്ടുകാല്‍ എ പ്രഭാകരന്‍ നായരുടെ ദേഹവിയോഗം  സമൂഹത്തിന് തീരാനഷ്ടമാണെന്നും എം.എം.ഹസന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.