2016 കേരള നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികള്‍.

2016 കേരള നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികള്‍.

കേരളത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 83 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പരിചയ സമ്പന്നര്‍ക്കും പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും ഒരുപോലെ പ്രാതിനിധ്യം നല്‍കിയുള്ളതാണ് പട്ടിക. ജയസാധ്യതയും ജനസമ്മിതിയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുഖ്യ മാനദണ്ഡമായി.
39 സിറ്റിംഗ് എം.എല്‍.എമാരില്‍ 33 പേര്‍ക്ക് ഇത്തവണ സീറ്റുനല്‍കി. ഏഴ് വനിതകള്‍ പട്ടികയില്‍ ഇടംപിടിച്ചു. 40 വയസ്സില്‍ താഴെയുള്ള 22 പേരാണ് പട്ടികയിലുള്ളത്.
കേരളത്തിലും ഡല്‍ഹിയിലുമായി ദിവസങ്ങള്‍ നീണ്ടുനിന്ന പ്രക്രിയകള്‍ക്കൊടുവിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. ആദ്യം ജില്ലാതല സമിതികള്‍ രൂപീകരിച്ച് കീഴ്ഘടകങ്ങളുടെയും പ്രവര്‍ത്തകരുടേയും അഭിപ്രായങ്ങള്‍ ആരാഞ്ഞു. ഈ സമിതി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതി പരിശോധിച്ചു. തുടര്‍ന്ന് ഇത് സ്‌ക്രീനിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് കൊണ്ടുവന്നു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അധ്യക്ഷനായ സ്‌ക്രീനിംഗ് കമ്മിറ്റി ദിവസങ്ങളെടുത്തുള്ള പരിശോധനകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ശുപാര്‍ശ കേന്ദ്രതെരഞ്ഞെടുപ്പ് സമിതിക്ക് സമര്‍പ്പിച്ചു. പിന്നീട് സോണിയാഗാന്ധി അധ്യക്ഷയായ തെരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ അംഗീകാരം നല്‍കിയത്. തെരഞ്ഞെടുപ്പ് സമിതിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്തിരിയാണ് ഔദ്യോഗികമായി സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം നടത്തിയത്.
എ.ഐ.സി.സി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടിക ജില്ല തിരിച്ച്.

തിരുവനന്തപുരം
പാറശ്ശാല-എ.ടി.ജോര്‍ജ്, നെയ്യാറ്റിന്‍കര-ആര്‍.ശെല്‍വരാജ്, കാട്ടാക്കട -എന്‍.ശക്തന്‍, കോവളം-എം.വിന്‍സന്റ്, നെടുമങ്ങാട്-പാലോട് രവി, തിരുവനന്തപുരം-വി.എസ്.ശിവകുമാര്‍, വട്ടിയൂര്‍കാവ്-കെ.മുരളീധരന്‍, അരുവിക്കര-കെ.എസ്.ശബരിനാഥ്, കഴക്കൂട്ടം-എം.എ.വാഹിദ്, വാമനപുരം-ശരത്ചന്ദ്ര പ്രസാദ്, വര്‍ക്കല-വര്‍ക്കല കഹാര്‍, ചിറയിന്‍കീഴ്-അജിത് കുമാര്‍.
കൊല്ലം
ചടയമംഗലം-എം.എം.ഹസന്‍, കുണ്ടറ-രാജ്മോഹന്‍ ഉണ്ണിത്താന്‍, കൊല്ലം-സൂരജ് രവി, ചാത്തന്നൂര്‍-ഡോ. ശൂരനാട് രാജശേഖരന്‍, കരുനാഗപ്പള്ളി- സി.ആര്‍ മഹേഷ്, കൊട്ടാരക്കര-സബിന്‍ സത്യന്‍, പത്തനാപുരം-ജഗദീഷ്.
പത്തനംതിട്ട
റാന്നി-മറിയാമ്മ ചെറിയാന്‍, ആറന്‍മുള-അഡ്വ. ശിവദാസന്‍ നായര്‍, കോന്നി-അടൂര്‍ പ്രകാശ്, അടൂര്‍-കെ.കെ.ഷാജു.
ആലപ്പുഴ
അരൂര്‍-സി.ആര്‍.ജയപ്രകാശ്, ആലപ്പുഴ-ലാലി വിന്‍സന്റ്, ഹരിപ്പാട്-രമേശ് ചെന്നിത്തല, കായംകുളം-എം.ലിജു, ചെങ്ങന്നൂര്‍-പി.സി.വിഷ്ണുനാഥ്, മാവേലിക്കര-ബൈജു കലാശാല, ചേര്‍ത്തല-എസ്. ശരത്
ഇടുക്കി
ദേവികുളം-ആര്‍. രാജാറാം, ഉടുമ്പന്‍ചോല-അഡ്വ. സേനപതി വേണു, പീരുമേട്-സിറിയക് തോമസ്.
കോട്ടയം
വൈക്കം-എ.സനീഷ് കുമാര്‍, കോട്ടയം – തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പുതുപ്പളളി – ഉമ്മന്‍ ചാണ്ടി
എറണാകുളം
മൂവാറ്റുപുഴ-ജോസഫ് വാഴക്കന്‍, പെരുമ്പാവൂര്‍-എല്‍ദോസ് കുന്നപ്പള്ളി, ആലുവ-അന്‍വര്‍ സാദത്ത്, പറവൂര്‍-വി.ഡി.സതീശന്‍, വൈപ്പിന്‍-കെ.ആര്‍.സുഭാഷ്, കൊച്ചി-ഡൊമനിക് പ്രസന്റേഷന്‍, തൃപ്പൂണിത്തുറ-കെ.ബാബു, എറണാകുളം-ഹൈബി ഈഡന്‍, തൃക്കാക്കര-പി.ടി.തോമസ്, അങ്കമാലി-റോജി എം.ജോണ്‍, കുന്നത്തുനാട് -വി.പി.സജീന്ദ്രന്‍.
തൃശൂര്‍
ചേലക്കര-അഡ്വ. കെ.എ.തുളസി, മണലൂര്‍-ഒ. അബ്ദുറഹ്മാന്‍ കുട്ടി, വടക്കാഞ്ചേരി-അനില്‍ അക്കര, ഒല്ലൂര്‍-എം.പി.വിന്‍സന്റ്, തൃശൂര്‍-പദ്മജ വേണുഗോപാല്‍, നാട്ടിക-കെ.വി. ദാസന്‍, പുതുക്കാട്-സുന്ദരന്‍ കുന്നത്തുള്ളി, ചാലക്കുടി-ടി.യു. രാധാകൃഷ്ണന്‍, കൊടുങ്ങല്ലൂര്‍-കെ.പി.ധനപാലന്‍.
പാലക്കാട്
തൃത്താല-വി.ടി.ബല്‍റാം, പട്ടാമ്പി-സി.പി.മുഹമ്മദ്, ഷൊര്‍ണ്ണൂര്‍ -സി.സംഗീത, ഒറ്റപ്പാലം-ശാന്ത ജയറാം, കോങ്ങാട്-പന്തളം സുധാകരന്‍, മലമ്പുഴ-വി. എസ്. ജോയി, പാലക്കാട്-ഷാഫി പറമ്പില്‍, ചിറ്റൂര്‍-കെ.അച്യുതന്‍, നെന്മാറ-എ.വി ഗോപിനാഥ്
മലപ്പുറം
നിലമ്പൂര്‍-ആര്യാടന്‍ ഷൗക്കത്ത്, വണ്ടൂര്‍-എ.പി.അനില്‍കുമാര്‍, തവനൂര്‍-ഇഫ്തിക്കറുദ്ദീന്‍, പൊന്നാനി-പി.ടി അജയമോഹന്‍.
കോഴിക്കോട്
കോഴിക്കോട് നോര്‍ത്ത്-പി.എം സുരേഷ് ബാബു, കൊയിലാണ്ടി-എന്‍.സുബ്രഹ്മണ്യന്‍, ബേപ്പൂര്‍-എം.പി ആദം മുല്‍സി, നാദാപുരം-കെ.പ്രവീണ്‍കുമാര്‍, കുന്ദമംഗലം-ടി.സിദ്ദീഖ്.
വയനാട്
മാനന്തവാടി-പി.കെ.ജയലക്ഷ്മി, ബത്തേരി-ഐ.സി.ബാലകൃഷ്ണന്‍.
കണ്ണൂര്‍
ഇരിക്കൂര്‍-കെ.സി.ജോസഫ്, കണ്ണൂര്‍-സതീശന്‍ പാച്ചേനി, ധര്‍മ്മടം-മമ്പറം ദിവാകരന്‍, തലശേരി-എ.പി അബ്ദുള്ളക്കുട്ടി, പേരാവൂര്‍-അഡ്വ. സണ്ണി ജോസഫ്.
കാസര്‍കോട്
ഉദുമ-കെ.സുധാകരന്‍, തൃക്കരിപ്പൂര്‍-കെ.പി കുഞ്ഞിക്കണ്ണന്‍

Click Here to View