News Details

News Details

മുഖ്യമന്ത്രി പറഞ്ഞാല്‍ ചീഫ് സെക്രട്ടറി പോലും കേള്‍ക്കുന്നില്ലെങ്കില്‍ പിന്നെന്തിനാണ് ഇങ്ങനെയൊരു മുഖ്യമന്ത്രി?:  രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പറഞ്ഞാല്‍ ചീഫ് സെക്രട്ടറി പോലും കേള്‍ക്കുന്നില്ലെങ്കില്‍ പിന്നെന്തിനാണ് ഇങ്ങനെയൊരു മുഖ്യമന്ത്രി?:  രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പറഞ്ഞാല്‍ ഒരു പ്യൂണ്‍ പോലും കേള്‍ക്കാത്ത വിധം കുത്തഴിഞ്ഞു കിടക്കുന്നു ഭരണ സംവിധാനം

തിരുവനന്തപുരം: മുഖ്യമന്ത്രി പറഞ്ഞാല്‍ ചീഫ് സെക്രട്ടറി പോലും കേള്‍ക്കുന്നില്ലെങ്കില്‍ പിന്നെന്തിനാണ് ഇങ്ങനെയൊരു മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. 
കാര്‍ഷിക കടങ്ങള്‍ക്ക് മോറിട്ടോറിയം പ്രഖ്യാപിച്ചു കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറത്തത് സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയെയാണ് കാണിക്കുന്നത്. മന്ത്രിസഭ തീരുമാനമെടുത്താല്‍ പോലും അത് നടപ്പിലാവാത്ത വിധം കുത്തഴിഞ്ഞു കിടക്കുകയാണ് സംസ്ഥാനത്തെ ഭരണ സംവിധാനം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം പോലും നടപ്പാവുന്നില്ല. മുഖ്യമന്ത്രി പറഞ്ഞാല്‍ ഒരു പ്യൂണ്‍ പോലും കേള്‍ക്കാത്ത അവസ്ഥയാണ്.  മോറിട്ടോറിയത്തിന്റെ  ഉത്തരവിറങ്ങാത്തത് ഉദാഹരണം മാത്രമാണ്.  നിക്ഷിപ്ത താത്പര്യമുള്ള കാര്യങ്ങളില്‍ മാത്രമാണ് കൃത്യസമയത്ത് ഉത്തരവ് ഇറങ്ങുന്നത്. ഖനനത്തിന്റെ കാര്യത്തില്‍ റവന്യൂ മന്ത്രിയെപ്പോലും അറിയിക്കാതെ ശരവേഗത്തില്‍ ഉത്തരവ് ഇറങ്ങിയല്ലോ? 
മോറിട്ടോറിയത്തിന്റെ കാര്യത്തില്‍ ഉത്തരവ് ഇറങ്ങാത്തതെന്തെന്ന് അറിയാന്‍ ചീഫ് സെക്രട്ടറിയെ രണ്ടു തവണ വിളിച്ചിട്ടും അദ്ദേഹത്തെ കിട്ടിയില്ലെന്നാണ് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞത്. മന്ത്രി വിളിച്ചാല്‍ പോലും ചീഫ് സെക്രട്ടറിയെ കിട്ടാത്ത വിചിത്രമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഭരണത്തിന്റെ കെടുകാര്യസ്ഥതയാണ് ഇതെല്ലാം കാണിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.