News Details

News Details

ഇടതുപക്ഷത്തിനു ദൈവവുമില്ല, വിശ്വാസവുമില്ല: തരൂര്‍

ഇടതുപക്ഷത്തിനു ദൈവവുമില്ല, വിശ്വാസവുമില്ല: തരൂര്‍

 

ശബരിമല സംബന്ധിച്ച് സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാനോ നിയമ നിര്‍മ്മാണം നടത്താനോ തയ്യാറാകെ ശബരിമല വിഷയം ബി.ജെ.പി. രാഷ്ട്രീയ നേട്ടത്തിന് ദുരുപയോഗം ചെയ്യുകയാണെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ശശി തരൂര്‍. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

മോഹന വാഗ്ദാനം നല്‍കി ജനങ്ങളെ വഞ്ചിച്ചവരാണ് നരേന്ദ്ര മോദിയും പിണറായി വിജയനും. ഇരുവരുടെയും ഭരണത്തില്‍ ജനങ്ങള്‍ക്ക് ഒരു ആശ്വാസവും നല്‍കുന്നില്ലെന്ന് മാത്രമല്ല പ്രതിദിനം ദുരിതം മാത്രമാണ് സമ്മാനിക്കുന്നത്. സി.പി.എമ്മിനാകട്ടെ ദൈവവുമില്ല അവരുടെ പ്രവൃത്തിയില്‍ സത്യവുമില്ലെന്നും തരൂര്‍ പറഞ്ഞു.

തിരുവനന്തപുരം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ തമ്പാനൂര്‍ രവി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എന്‍.ശക്തന്‍ സ്വാഗതം പറഞ്ഞു.