News Details

News Details

ഇന്ത്യയുടെ ആത്മാവ് കണ്ടെത്താനുള്ള തിരഞ്ഞെടുപ്പാണിതെന്ന്: തെന്നല ബാലകൃഷ്ണ പിള്ള  

ഇന്ത്യയുടെ ആത്മാവ് കണ്ടെത്താനുള്ള തിരഞ്ഞെടുപ്പാണിതെന്ന്: തെന്നല ബാലകൃഷ്ണ പിള്ള  

 

ഇന്ത്യയുടെ ആത്മാവ് കണ്ടെത്താനുള്ള തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് തെന്നല ബാലകൃഷ്ണ പിള്ള. 

തിരുവനന്തപുരം ലോക്സഭാ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ശാസ്തമംഗലത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

മോദിയുടെ ഭരണത്തിന്റെ ദൂഷ്യം തിരിച്ചറിഞ്ഞ ജനം ഒരു മാറ്റത്തിനായി ആഗ്രഹിക്കുന്നു. മോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയൂ.  സി.പി.എമ്മിന് വോട്ട് ചെയ്തിട്ട് ഒരു പ്രയോജനവുമില്ല. മതേതരത്വം സംരക്ഷിക്കാന്‍ സ്വാതന്ത്ര്യം നേടിത്തന്ന പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണ്. കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്കും കള്ളന്‍മാര്‍ക്കും സംരക്ഷണം നല്‍കുന്ന പാര്‍ട്ടിയായി ബി.ജെ.പിയും സി.പി.എമ്മും മാറിയെന്നും തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു.

ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് തിരുവനന്തപുരം മണ്ഡലത്തില്‍ നടക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി പറഞ്ഞു. ദേശീയ സംസ്ഥാന രാഷ്ട്രീയം വെല്ലുവിളി നേരിടുകയാണ്. രാജ്യസുരക്ഷ സംരക്ഷിക്കാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ വരേണ്ടത് അനിവാര്യമാണ്.  പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ ഓരോ വോട്ടര്‍മാരും അവരുടെ സമ്മതിദാന അവകാശം ശരിയായ രീതിയില്‍ വിനിയോഗിക്കണമെന്നും തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു.

തിരുവനന്തപുരം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ തമ്പാനൂര്‍ രവി, ജനറല്‍ കണ്‍വീനര്‍ എന്‍.ശക്തന്‍, എം.എല്‍.എമാരായ വി.എസ്.ശിവകുമാര്‍, എം.വിന്‍സന്റ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ശരത്ചന്ദ്ര പ്രസാദ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്സ്, പാലോട് രവി, കരകുളം കൃഷ്ണപിള്ള, ആര്‍.വത്സലന്‍, മണക്കാട് സുരേഷ്, വിജയന്‍തോമസ്, പി.കെ.വേണുഗോപാല്‍, ബീമാപള്ളി റഷീദ്, സി.പി.ജോണ്‍, കൊട്ടാരക്കര പൊന്നച്ചന്‍, എം.പി.ഷാജു, ജോര്‍ജ് മെഴ്സിയര്‍, ശാസ്തമംഗലം മോഹനന്‍,  പി.എസ്. പ്രശാന്ത്, ചാണ്ടി ഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.