News Details

News Details

കൃപേഷിന്റേയും ശരത്‌ലാലിന്റെയും ബലിതർപ്പണ ചടങ്ങുകൾ നടന്നു.. 

കൃപേഷിന്റേയും ശരത്‌ലാലിന്റെയും ബലിതർപ്പണ ചടങ്ങുകൾ നടന്നു.. 

      കല്യാട്ട് പെരിയയിൽ സിപിഎം അരുംകൊല നടത്തിയ ശരത്‌ലാലിന്റെയും കൃപേഷിന്റേയും നാൽപത്തിയൊന്ന് ദിവസം പൂർത്തിയാകുമ്പോഴുള്ള ബലിതർപ്പണ ചടങ്ങുകൾ തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ നടന്നു. യൂത്തുകോൺഗ്രസ്സ് പ്രസിഡണ്ട്‌ ഡീൻ കുര്യാക്കോസ് നടത്തിയ ധീരസ്‌മൃതിയാത്രയുടെ സമാപനത്തോടെ   ഇരുപരുടെയും ചിതാഭസ്മം നിമഞ്ജനം ചെയ്തത് ഈ ക്ഷേത്രത്തിൽ ആയിരുന്നു. ചിതാഭസ്മം നിമഞ്ജനം ചെയ്ത കൃപേഷിന്റേയും ശരത്‌ലാലിന്റെയും ബന്ധുക്കളായ സുഭാഷും അഭിലാഷുമാണ് ബലിതർപ്പണ ചടങ്ങുകൾ നടത്തിയത്. ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, യൂത്തുകോൺഗ്രസ്സ് ദേശീയ കോർഡിനേറ്റർ എൻ എസ് നുസൂർ,കോൺഗ്രസ്സ് നേതാക്കളായ ജയചന്ദ്രൻ, പുഞ്ചക്കരി സുരേഷ്,  പ്രദീപ്,  താജുദ്ധീൻ എന്നിവർ പങ്കെടുത്തു.  ചടങ്ങുകൾക്ക് ശേഷം ശശിതരൂരിന്റെ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസിലെത്തിയ ബന്ധുക്കൾ സംഘടനാ ചമതലയുള്ള ജനറൽ സെക്രട്ടറി തമ്പാനൂർ രവിയുമായി കൂടിക്കാഴ്ച നടത്തി. ഈ വരുന്ന ലോക്സഭാതിരഞ്ഞെടുപ്പു ഈ കൊലപാതകത്തിനെതിരെയുള്ള  ജനകീയ മറുപടിയാകുമെന്നു തമ്പാനൂർ രവി പറഞ്ഞു. പി കെ വേണുഗോപാൽ, എൻ. ശക്തൻ എന്നിവരും കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ആഫീസിൽ ഉണ്ടായിരുന്നു. എം എൽ എ ഹോസ്റ്റലിൽ എത്തി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കാണുകയും   അദ്ദേഹത്തിന്റെ സാനിധ്യത്തിൽ പി റ്റി ചാക്കോ തയ്യാറാക്കിയ "കല്യാട്ട് കണ്ണീർപാടം" എന്ന ഡോക്യൂമെന്ററിയുടെ പ്രീവ്യൂയും കണ്ടതിനുശേഷമാണ് കുടുംബാംഗങ്ങൾ മടങ്ങിയത്.